ദൈവ സ്നേഹം നിറഞ്ഞു നിൽക്കും - Deiva snagam niranju nilkum

ദൈവ സ്നേഹം നിറഞ്ഞു നിൽക്കും

ദിവ്യ കാരുണ്യമേ

തളരുമെൻ മനസ്സിന്നു പുതുജീവൻ നൽകും

സ്വര്‍ഗ്ഗീയ ഭോജ്യമേ

മാലാഖമാരുടെ ഭോജനമേ

സ്വര്‍ഗ്ഗീയഭോജനമേ - 2

- ദൈവസ്നേഹം നിറഞ്ഞു

ക്രോധ മോഹ മത മാത്സര്യങ്ങൾ തൻ

ഘോരമാമന്ധത നിറയും എൻ മനസ്സിൽ - 2

ദൈവസ്നേഹത്തിൻ മെഴുതിരിനാളം - 2

ദേവാ നീ കൊളുത്തണേ

- ദൈവസ്നേഹം നിറഞ്ഞു

നിന്നെ ഉൾക്കൊണ്ടൊരെൻ മനതാരിൽ

നന്മകൾ മാത്രം എന്നും ഉദിക്കണേ - 2

നിന്നെ അറിയുന്നോരെൻ ഹൃദയത്തിൽ - 2

നാഥാ നീ വസിക്കണേ

- ദൈവസ്നേഹം നിറഞ്ഞു